കൊച്ചി: ചാവറ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കിരിയാന്തൻ അദ്ധ്യക്ഷനായി. ലൈറ്റ് ടു ലൈഫ് മൈത്രി പുരസ്‌കാരത്തിനർഹനായ എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രന് ഉപഹാരം നൽകി. ജോൺസൻ സി. എബ്രഹാം, കൗൺസിലർ പദ്മജ എസ്. മേനോൻ, സി.ഐ.സി.സി ജയചന്ദ്രൻ, ഷെഫ് നളൻ, ഫാ. അനിൽ ഫിലിപ്പ്, ബണ്ടിസിംഗ്, സി.ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു.