കൊച്ചി: നിർമ്മാണം പൂർത്തിയാക്കിയ പദ്ധതിയുടെ പേരിൽ പണംതട്ടാൻ ശ്രമിക്കുന്നതായി പരാതി. ബി.ഡി.ജെ.എസ് ജില്ലാ മീഡിയ കൺവീനർ സി. സതീശൻ വിജിലൻസ് ഡയറക്ടർക്കും, നഗരസഭാ സെക്രട്ടറിക്കും പരാതി നൽകി. തൃക്കാക്കര നഗരസഭ 31-ാംവാർഡിലെ പുളിക്കില്ലം ഈസ്റ്റ് റോഡിലെ വാരിക്കോരിച്ചിറ ബൈറോഡിൽ കാനനിർമ്മിച്ച് ടൈൽവിരിച്ച് നിർമ്മാണം പൂർത്തിയാക്കിയതാണ്. ഇതേവാർഡിലെ കാട്ടാമിറ്റം ബൈറോഡ് കാനനിർമ്മാണം, ഗ്രിൽ സ്ഥാപിക്കൽ, ടൈൽ വിരിക്കൽ പദ്ധതിക്ക് ഭരണാനുമതി നൽകുകയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ ഒപ്പുവയ്ക്കുകയും ചെയ്തു. മാസങ്ങൾക്കുമുമ്പേ പൂർത്തീകരിച്ച പദ്ധതിക്കായി തുക മാറ്റുന്നത് തെറ്റിദ്ധരിപ്പിക്കലാണെന്ന് പരാതിയിൽ പറയുന്നു.