കൊച്ചി: തെരുവിൽ കഴിയുന്നവർക്ക് മധുരപലഹാരം വിതരണം ചെയ്തും മൺചെരാതുകൾ തെളിച്ചും റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റി ദീപാവലി ആഘോഷിച്ചു. ആഘോഷം ഡോ.ടി.എസ്. ജോയി ഉദ്ഘാടനം ചെയ്തു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.

ഭാരവാഹികളായ സേവ്യർ തായങ്കേരി, കെ.എസ്. ദിലിപ്കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, കെ.കെ. വാമലോചനൻ, സൈനബ, സുശീല, രാജേഷ് കമ്മത്ത്, വേണു, ഗോപിനാഥ കമ്മത്ത് തുടങ്ങിയവർ സംസാരിച്ചു.