famili

കൊച്ചി: കത്തോലിക്കസഭയിലെ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ് കമ്മിഷൻ (കെ.ആർ.എൽ.സി.ബി.സി) ഫാമിലി കമ്മിഷൻ സംഘടിപ്പിച്ച നേതൃസംഗമം 'ഫമീലിയ 2' വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ. ജിജു അറക്കത്തറ, ജോസഫ് ജൂഡ്, ഡോ. എ.ആർ. ജോൺ, ഫാ. അലക്‌സ് കുരിശുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഡോ. വിൻസന്റ് വാരിയത്ത്, ഡോ. എ.ആർ. ജോൺ എന്നിവർ ക്ലാസ് നയിച്ചു.