dog
കളമശേരി നഗരസഭയിലെ 28-ാo വാർഡിലെ ഇരുനില വീടിന്റെ മുകളിലേക്ക് കയറി വീട്ടുകാരെ ഭയപ്പെടുത്തിയ തെരുവുനായ താഴത്തെ നിലയിൽ വിശ്രമിക്കുന്നു

കളമശേരി: ഇരുനില വീടിന്റെ മുകളിലേക്ക് തെരുവുനായ കുരച്ചുകൊണ്ട് ഓടിക്കയറിയതോടെ വീട്ടുകാർ ഭയന്നുവിറച്ചു. കളമശേരി നഗരസഭ ചെയർപേഴ്സന്റെ വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന മുത്തുവിന്റെ ഭാര്യ ലീലാവതിയുടെ നേരെയാണ് തെരുവുനായ പാഞ്ഞടുത്തത്. വീടിന്റെ മുകളിലെ നിലയിലേക്ക് പുറത്തുള്ള ഗോവണിവഴിയാണ് തെരുവുനായ ഓടിക്കയറിയത്. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. വീടിനകത്തുനിന്ന് കൈയിൽകിട്ടിയ വടിയും ചൂലും ഉപയോഗിച്ച് വീട്ടമ്മ നായയെ വിരട്ടി ഓടിച്ചു. താഴത്തെ നിലയിലെ സിറ്റൗട്ടിൽ കുറച്ചുനേരം കിടന്നശേഷം നായ പുറത്തേക്കുപോയി.

തെരുവുനായശല്യം ഇടയ്ക്കൊന്നു കുറഞ്ഞതായിരുന്നു. വീണ്ടും നായകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി ചെങ്ങമ്പുഴ നഗർ വാർഡിലെ കൗൺസിലർ വാണിദേവി പറഞ്ഞു.