കൊച്ചി: പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിൽ അഞ്ചു വർഷ തത്വം അട്ടിമറിക്കൽ, ക്ഷാമബത്ത കുടിശിക തടഞ്ഞുവയ്‌ക്കൽ, മെഡിസെപ് പദ്ധതിയിൽ സർക്കാർ വിഹിതം നൽകാതിരിക്കൽ തുടങ്ങിയ നടപടികൾക്കെതിരെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സെക്രട്ടേറിയറ്റിന് മുന്നിൽ എൻ.ജി.ഒ സംഘ് പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധിക്കും.
2018ൽ സാലറി ചലഞ്ചിന്റെ പേരിൽ ശമ്പളം പിടിച്ചെടുത്ത സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയിൽ നിന്ന് എൻ.ജി.ഒ സംഘ് നേടിയെടുത്ത ചരിത്ര വിധിയുടെ ഏഴാം വാർഷികമായ ഒക്ടോബർ 29ന് ജില്ലാ കേന്ദ്രങ്ങളിൽ ശമ്പള സംരക്ഷണപ്രതിജ്ഞ സംഘടിപ്പിക്കാനും കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ. മഹാദേവൻ അദ്ധ്യക്ഷത വഹിച്ചു.