
കാലടി: കാലടി ശ്രീശങ്കര കോളേജിൽ ശ്രീനാരായണ ഗുരു സർവ്വകലാശാല ഇൻഡക്ഷൻ പരിപാടി നടത്തി. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഹരിദാസ് പി. ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.അനിൽകുമാർ എം. അദ്ധ്യക്ഷനായി. കൊമേഴ്സ് വിഭാഗം മേധാവി ഗൗരി അന്തർജനം ആമുഖപ്രഭാഷണം നടത്തി. അറബിക് വിഭാഗം അദ്ധ്യാപകൻ ഡോ. മുജീബ് ബി വിശദീകരണം നൽകി. ഡോ. അനുമോൾ കെ.എ നേതൃത്വം വഹിച്ചു.