അങ്കമാലി: വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷിക അനുസ്മരണവും വയലാർ ഗാനസന്ധ്യയും 24ന് വൈകിട്ട് 6ന് അങ്കമാലി കാര്യവിചാര സദസിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി പഞ്ഞിക്കാരൻ ഹാളിൽ നടക്കും. ശ്രീദേവി നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഡോ. സുരേഷ് മൂക്കന്നൂർ മുഖ്യ പ്രഭാഷണം നടത്തും. വയലാറിന്റെ ഗാനങ്ങൾ പരിചയപ്പെടുത്തും. കെ.എൻ നമ്പൂതിരി ഗാനാലാപനം നടത്തും.