ramakrishna-n

അങ്കമാലി: അങ്കമാലി റേഞ്ച് ചെത്ത് തൊഴിലാളി കുടുംബ സംഗമം സംഘടിപ്പിച്ചു. റേഞ്ച് ചെത്ത് തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ അങ്കമാലി എ.പി കുര്യൻ സ്മാരക സി.എസ്.എ ഹാളിൽ സംഗമം എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എൻ ചെല്ലപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.വി രാജൻ, കെ.എ ചാക്കോച്ചൻ, സി.പി.എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ, പി.ജെ വർഗീസ്, ജിബിൻ വർഗീസ്, കെ.ആർ ജിത്ത്ലാൽ, എൻ.കെ സദാനന്ദൻ എന്നിവർ സംസാരിച്ചു.