1
വെങ്കിടാചലപതി ക്ഷേത്രത്തിൽ ദീപാവലിയോടനുബന്ധിച്ച് നടന്ന ദീപക്കാഴ്ച

പള്ളുരുത്തി: ഹിന്ദു ഐക്യവേദി കൊച്ചി താലൂക്കിന്റെ നേതൃത്വത്തിൽ ദീപാവലിയോടനുബന്ധിച്ച് വെങ്കിടാചലപതി ക്ഷേത്ര മൈതാനത്ത് ദീപക്കാഴ്ച ഒരുക്കി. മേൽശാന്തി ഏർഫാലെ ചന്ദ്രശേഖര ഭട്ട് ശ്രീകോവിലിൽനിന്ന് പകർന്ന ദീപജ്യോതി പള്ളുരുത്തിയിലെ വിവിധ സാമുദായിക സാംസ്കാരിക സംഘടന പ്രതിനിധികൾ ചേർന്ന് ദീപപ്രോജ്വലനം നടത്തി.

ശ്രീവെങ്കിടാചലപതി ദേവസ്വം പ്രസിഡന്റ് സി.എൻ. കണ്ണൻ, പള്ളുരുത്തി വൈശ്യസമാജം പ്രസിഡന്റ് ശിവകുമാർ ലക്ഷ്മൺ, കെ.ടി. സജീവൻ, കെ.കെ. റോഷൻകുമാർ, ടി. പി. പത്മനാഭൻ, പി.പി. മനോജ്, രാഗിണി തുളസീദാസ്, ഷൈല ഗണേഷ്, അനിൽകുമാർ, ഏറനാട് രവി, ആർ.എൽ.വി രാധാകൃഷ്ണൻ, നിത്യാനന്ദപ്രഭു, എ. എൻ. വിജയരാഘവൻ, നവീൻ നായിക്ക്, എ.കെ. അജയകുമാർ, എം.എച്ച്. ഭഗവത്‌സിംഗ്, വിശ്വനാഥൻ, രാജേഷ് മോഹൻ, നാരായണൻകുട്ടി, ദിനേശ്, വാസുദേവറാവു തുടങ്ങിയവർ ദീപപ്രോജ്വലനത്തിന് നേതൃത്വം നൽകി. തുടർന്ന് അമ്മമാരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ ക്ഷേത്രാങ്കണം മുതൽ ക്ഷേത്ര മൈതാനംവരെ ദീപങ്ങൾ തെളിച്ചു.

ഹൃതിക് ഹരികുമാർ, അമൃത്, അഞ്ജലി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ ക്ഷേത്രമുറ്റത്ത് രംഗോലി ഒരുക്കി. കൃഷ്ണ സിജിലേഷ്, ശിഖ, ദൃശ്യ, രാജേന്ദ്രൻ, വിജിത്കുമാർ തുടങ്ങിയവരുടെ ഭജൻസന്ധ്യയും അരങ്ങേറി. രുദ്ര ബോയ്സിന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് ഉപ്പുമാവ് പ്രസാദവിതരണവും നടത്തി.