angamaly

അങ്കമാലി: അങ്കമാലി യൂദാപുരം തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ ഊട്ടുതിരുന്നാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനു പൊലീസ്, ഫയർ, റവന്യു, ഹെൽത്ത്, വാഹന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം റോജി എം. ജോൺ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ അങ്കമാലി ഗസ്റ്റ് ഹൗസിൽ നടന്നു. യുദാപുരം പള്ളി റെക്ടറും വികാരിയുമായ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഒരുക്കങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

യോഗത്തിൽ വികാരി ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, സഹവികാരി ഫാ. എബി ഫ്രാൻസീസ് ഡ്യൂറോറി, ഫാ.മെർട്ടൻ ഡിസിൽവ, പൊലീസ് ഇൻസ്‌പെക്ടർ അഷറഫ് ഷെറീഫ്, തഹസിൽദാർ ഡിക്‌സി ഫ്രാൻസീസ്, സ്റ്റേഷൻ പി.ആർ.ഒ. എ.പി ഫ്രാൻസീസ്, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.വി.റോഷൻ, എ. ഇമാരായ സംഗീത എസ്. നായർ, കെ.കെ.അജിതകുമാരി, പി.പി.മേരി, എം.എസ്. ശ്രീകാന്ത്, സാലി വിൽസൻ, ഡോ. ആർ.അനി,​ ജനറൽ കൺവീനർ ഹെർബർട്ട് ജെയിംസ്, ജോസ് മൈപ്പാൻ, ഒ. ജി. കിഷോർ, കിഷോർ പാപ്പാളി, വില്യം പ്ലാസിഡ്, ടി.പി.ചാക്കോച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

ഊട്ടുതിരുന്നാളിനു എത്തുന്ന വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന 22 പാർക്കിംഗ് ഗ്രൗണ്ടുകൾ കണ്ടെത്തി

 അയ്യമ്പുഴ,​ ചുള്ളി ഭാഗത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ ചന്ദ്രപ്പുരയിൽ നിന്ന് തിരിഞ്ഞ് കാലടി വഴിയും ആനപ്പാറ ദേവഗിരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തുറവൂരിൽ തിരിഞ്ഞ് മരോട്ടിച്ചുവട് വഴി തിരിഞ്ഞ് എയർ പോർട്ട് വഴിയും പോകേണ്ടതാണ്.

ടൂറിസ്റ്റ് വാഹനങ്ങൾ അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം

120ലേറെ പൊലീസുകാരും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും 150ലേറെ ട്രാഫിക് വാർഡൻമാരും വളണ്ടിയേഴ്‌സും ഉണ്ടായിരിക്കും.

ഹെൽത്ത് സ്‌ക്വാഡും പ്രവർത്തിക്കും

മോഷണം തടയുന്നതിന് സി.സി.ടി.വി. ക്യാമറകൾ എല്ലായിടത്തും സ്ഥാപിക്കും