കൊച്ചി: കേരളത്തിലെ പ്രശസ്തരായ 75വ്യക്തികൾ എഴുതിയ കത്തുകളുടെ പ്രദർശനം ഇന്ന് രാവിലെ 9.30ന് നളന്ദ പബ്ലിക് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി വിചാർവിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അറിയിച്ചു. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.