മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി വെളി ആയുർവേദ ആശുപത്രിക്ക് മുൻവശത്തെ മാലിന്യങ്ങൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഫോർട്ടുകൊച്ചി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
കോൺഗ്രസ് നോർത്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ജി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് ബാബു അദ്ധ്യക്ഷനായി. സോളി ജോസഫ് , ഷുഹൈബ്, അലോക് ജോൺസൻ, ജാനേഷ്രകുമാർ, റോബിൻ തോമസ് എന്നിവർ സംസാരിച്ചു.
കോർപ്പറേഷൻ അധികാരികൾ വീടുകളിൽനിന്ന് സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ആശുപത്രിക്ക് മുൻവശം സംഭരിച്ചുവയ്ക്കുകയാണ്. ഇവിടെ നിരവധി രോഗികളാണ് ചികിത്സയ്ക്കായി എത്തുന്നത്. കിടത്തി ചികിത്സയുമുണ്ട്.