കുരീക്കാട്: കുരീക്കാട് വായനശാല ജനകീയ കലാസമിതിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും വയലാർ ഗാനാഞ്ജലിയും സംഘടിപ്പിച്ചു. കൊച്ചി ആകാശവാണി മുൻ അനൗൺസർ തെന്നൽ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. കലാസമിതി കൺവീനർ കെ.ആർ. രമേശൻ അദ്ധ്യക്ഷനായി. വയലാർ ഗാനങ്ങളുടെ പരിചയപ്പെടുത്തലും ആലാപനവും സംഗീത അദ്ധ്യാപകൻ ഡോ. പി. പി. ശരത്ചന്ദ്രനും തെന്നലും ചേർന്ന് നിർവഹിച്ചു. അദ്വൈത ഹരികൃഷ്ണൻ വയലാർ കവിത ചൊല്ലി. പശ്ചാത്തലസംഗീതം കലാഭവൻ റോക്കി മാസ്റ്റർ നിർവഹിച്ചു. ഫ്രാൻസിസ് ഈരവേലിൽ, ജോൺ തോമസ്, എസ്.എൽ പുരം ബിജു, എന്നിവർ സംസാരിച്ചു.