
അങ്കമാലി: അങ്കമാലി ഉപജില്ലാ കേരള സ്കൂൾ കലോത്സവം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ബി.ബിബീഷ് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ബ്രദർ വർഗീസ് മഞ്ഞളി അനുഗ്രഹ പ്രഭാഷണവും നടത്തി. ലതിക ശശികുമാർ, വത്സലകുമാരി വേണു, ഗ്രേസി ചാക്കോ, എൻ.ഒ.കുരിയച്ചൻ, ജസ്റ്റി ദേവസിക്കുട്ടി, സിനി മാത്തച്ചൻ, ബിജു പാലാട്ടി, ജയ രാധാകൃഷ്ണൻ, പി.വി.മോഹനൻ, കെ.എസ്.മൈക്കിൾ, പോൾ പി.ജോസഫ്, ജൊഫീന ഷാന്റോ, മുരുകദാസ് പി.വി, ഷൈജു പി.ജെ, മുഹമ്മദ് സലീം, ഷാലിമ കെ.എസ്, ജോബി ജോസഫ്, പോൾ പി.കുര്യൻ, വി.പി. ജോർജ്, എയ്ഞ്ചൽ പ്രിൻസൺ സനപോൾ, സോണിയ വർഗീസ്, ഫാ. ജിസ് മാത്യു, റിയ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.