chittattukara-panchayath

പറവൂ‌ർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി പി. രാജീവ് നിർവഹിച്ചു. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഡി.പി.ആർ കൈമാറൽ, അഞ്ചുവർഷത്തെ വികസനരേഖ പ്രകാശനം, പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 24x7 ഓട്ടോ ആർമിയുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. അരൂഷ്, എ. സുകേഷ്, ഡോ. കെ. ഗംഗാധരൻ നായർ, എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. അരൂഷ്, സെക്രട്ടറി അജയ് ജോർജ്, സമീറ ഉണ്ണിക്കൃഷ്ണണൻ, വി.എ. താജുദീൻ, ലൈബി സാജു, ഡോ. എ. സുകേഷ്, ഡോ. കെ. ഗംഗാധരൻനായർ, അജയ് ജോർജ് എന്നിവർ സംസാരിച്ചു. രണ്ടാമത്തെ ശിലാസ്ഥാപനമാണെന്ന് ആരോപിച്ച് നാല് യു.ഡി.എഫ് അംഗങ്ങൾ ഉദ്ഘാടനം സമ്മേളനം ബഹിഷ്കരിച്ചു.

അഞ്ച് വർഷം മുമ്പ് ശിലാസ്ഥാപനം നടത്തിയതാണെന്ന് യു.ഡി.എഫ്.

അഞ്ച് വർഷം മുമ്പ് ശിലാസ്ഥാപനം നടത്തിയ ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന് ഇന്നലെ മന്ത്രി വീണ്ടും ശിലയിട്ടത് തിരഞ്ഞെടുപ്പ് തന്ത്രവും പ്രഹസനവും മാത്രമാണെന്നും യു.ഡി.എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. യു.ഡി.എഫ് ഭരണകാലത്താണ് 13.9 സെന്റ് വാങ്ങിയത്. 2020 ജൂലായ് 9ന് വി.ഡി. സതീശൻ എം.എൽ.എ ശിലാസ്ഥാപനം നടത്തി. 2.25 കോടി രൂപയുടെ പ്ളാനും എസ്റ്രിമേറ്രും തയ്യാറാക്കി. ഗ്രൗണ്ട് ഫ്ളോർ നിർമ്മാണത്തിന് ടെൻഡർ വിളിച്ച് കരാറുകാരന് നൽകി. സോയിൽ ടെസ്റ്റ് നടത്തി പൈലിംഗ് നടത്തിയതിന് കരാറുകാരന് 12 ലക്ഷം നൽകിയത് നിലവിലെ എൽ.ഡി.എഫ് ഭരണസമിതിയാണ്. പിന്നീടുള്ള അഞ്ച് വർഷം യാതൊരു പ്രവർത്തനങ്ങളും നടന്നില്ലെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി. പോൾസൺ, എ.ഐ. നിഷാദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. സുദർശനൻ, കെ.എം. അമീർ, പി.സി. നീലാംബരൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു