photo

വൈപ്പിൻ : ആശാ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്ത് തീർപ്പാക്കണം എന്നാവശ്യപ്പെട്ടും സമരത്തെ പിന്തുണച്ചും ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ വൈപ്പിൻ കാളമുക്ക് ജംഗ്ഷനിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഉദ്ഘാടനം ഐ. എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് നിർവഹിച്ചു. ചെയ്യുന്ന ജോലിക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെടുന്നവരോട് നിഷേധാത്മകമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ വൈസ് ചെയർമാൻ വി.പി. ജോർജ്ജ്, അഡ്വ. വിവേക് ഹരിദാസ്, എം.ബി. ജയഘോഷ്, അഡ്വ. പോൾ സാമുവൽ, കെ.കെ. ശോഭ, എ.റജീന, എൻ.മോഹൻകുമാർ, രതിദാസ്, കൊച്ചുത്രേസ്യ, റിനി സെബാസ്റ്റ്യൻ, മേരി മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു.