വൈപ്പിൻ: മുളവുകാട് പാപ്പൂഞ്ഞിക്കടവ് റോഡ്, ഇന്ദിരാജി റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. പാപ്പൂഞ്ഞിക്കടവ് റോഡിന് പതിനാലര ലക്ഷം രൂപയും ഇന്ദിരാജി റോഡിന് പതിനാറരലക്ഷം രൂപയുമാണ് ചെലവ്. പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. അക്ബർ അദ്ധ്യക്ഷനായി. ഒ.ജി. സൈന, കെ.എ. വിനോദ്, ലെക്‌സി ഫ്രാൻസിസ്, ആനി മാത്യു, ആറ്റ്‌ലിൻ ലോപ്പസ്, നിക്കോളസ് ഡിക്കൂഞ്ഞ എന്നിവർ സംസാരിച്ചു.