
പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഏഴിക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമ്മിച്ച ഐ.പി. കെട്ടിടം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്. രതീഷ്, ലീന വിശ്വൻ, കെ.എസ്. ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, ബബിത ദിലീപ്, ഗാന അനൂപ്, ബാബു തമ്പുരാട്ടി, സി.എം. രാജഗോപാൽ, പി.പി. പ്രിയ, ഡോ. വിനോദ് പൗലോസ് എന്നിവർ സംസാരിച്ചു.
മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ടമാണ് 85 ലക്ഷം രൂപ ചെലവിട്ട് പൂർത്തിയാക്കിയത്. 1.09 കോടി രൂപയുടെ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ചുള്ള മറ്റൊരു പദ്ധതി ഏഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കുമെന്നും ഈ ഭരണ സമിതിയുടെ കാലത്ത് ഏഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ 3.35 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് പറഞ്ഞു.