പെരുമ്പാവൂർ: വെങ്ങോല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന ജനപക്ഷ പദയാത്ര സമാപിച്ചു. യാത്രയുടെ സമാപനം വാരിക്കാട് ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാനം ചെയ്തു. വൈകിട്ടു നടന്ന സമാപന സമ്മേളനം അല്ലപ്രയിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എം അഷ്റഫ് അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.എം ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. മുൻമണ്ഡലം പ്രസിഡന്റ് വി.എച്ച് മുഹമ്മദ്, എം.കെ ഖാലിദ്, പി.എ മുക്താർ, കെ.വൈ യാക്കോബ് കോൺഗ്രസ് ബ്‌ളോക്ക് സെക്രട്ടറി എം.പി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി എൽദോസ്, മുൻ പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, എ.കെ അഫ്‌സൽ എന്നിവർ സംസാരിച്ചു.