പെരുമ്പാവൂർ: വല്ലം ഫൊറോന പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾ ആഘോഷം 23 മുതൽ 26 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് വികാരി സെബാസ്റ്റ്യൻ മാടശ്ശേരി പറഞ്ഞു. 23ന് രാവിലെ 7ന് വികാരി സെബാസ്റ്റ്യൻ മാടശ്ശേരി കൊടിയേറ്റും. വൈകിട്ട് 6ന് കുർബാന, നൊവേന, ലദീഞ്ഞ്. 24ന് വെള്ളിയാഴ്ച രാവിലെ 7ന് നടക്കുന്ന കുർബാനയ്ക്ക് ഫാ. ജിജോ കളപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് പന്തൽ വെഞ്ചിരിപ്പ്, ഓഹരി നെയ്യപ്പം ചുടൽ.
25ന് രാവിലെ 9.30ന് വി. അമ്മത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും എഴുന്നള്ളിച്ചുവയ്ക്കൽ,​ ഫാ. ജസ്റ്റിൻ കൈപ്രമ്പാടന്റെ വചനസന്ദേശത്തിനു ശേഷം കുട്ടികളെ എഴുത്തിനിരുത്തൽ, വൈകിട്ട് 4.30ന് സമൂഹബലി, വചന സന്ദേശം, അങ്ങാടി പ്രദക്ഷിണം, തുടർന്ന് കരിമരുന്ന് വിസ്മയം എന്നിവ നടക്കും. 26ന് രാവിലെ 10ന് പാട്ടുകുർബാന. ഫാ. ലിന്റോ കാട്ടുപറമ്പിൽ കാർമികത്വം വഹിക്കും. ഫാ. ജോൺസൺ കൂവേലി വചന സന്ദേശം നൽകും. വൈകിട്ട് 4ന് നടക്കുന്ന ആവിലാസ്പർശംപരീക്ഷ ഒരുക്ക ശുശ്രൂഷ ചടങ്ങ്. പള്ളിചുറ്റി പ്രദക്ഷിണം, രൂപം എടുത്തുവയ്ക്കൽ. തുടർന്ന് കുന്നലകാടൻസ് അവതരിപ്പിക്കുന്ന മെഗാ ഫ്യൂഷൻ ചെണ്ടമേളം. 27ന് മരിച്ചവരുടെ ഓർമ്മദിനം. രാവിലെ 6.30ന് കുർബാന. എട്ടാമിടം നവംബർ 1, 2 തീയതികളിൽ ആഘോഷിക്കും. ഫാ. ജിഫിൻ മാവേലി, ആന്റണി ഇടപ്പുളവൻ, പാപ്പച്ചൻ കരോട്ടപ്പുറം, ജോണി കരോട്ടപ്പുറം, സാബു ചുള്ളി, ലിയോ പോൾ ആപ്പാടൻ, ഷിജൻ ഉതുപ്പാൻ, പീയൂസ് തോമസ് കോച്ചിലാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.