bms
ട്രേഡ് യൂണിയൻ രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ബി.എം.എസ് ജില്ലാ കമ്മിറ്റി ലേബർ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ട്രേഡ് യൂണിയൻ രജിസ്‌ട്രേഷൻ ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.എം.എസ് എറണാകുളം ജില്ലാകമ്മിറ്റി ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ട്രഷറർ കെ.എസ്. ശ്യാംജിത്ത്, ഭാരവാഹികളായ എം.പി. പ്രദീപ്കുമാർ, പി.വി. റെജി, എം.എൽ. ശെൽവൻ, എസ്. സജികുമാർ എന്നിവർ സംസാരിച്ചു.