കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻചുവട് ഉന്നതിയിൽ ഇ.കെ.വൈ.സി. ക്യാമ്പയിൽ നടത്തി. മൂപ്പൻ ശേഖരൻ കുട്ടപ്പന്റെ അദ്ധ്യഷതയിൽ നടന്ന യോഗത്തിൽ കൂവപ്പടി ബി.ഡി.ഒ. സജി പീറ്റർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഏറ്റെടുക്കാവുന്ന പണികളെ കുറിച്ച് വിശദീകരിച്ചു. യോഗത്തിൽ പഞ്ചായത്തിലെ അസി. എൻജിനീയർ എ.ആർ രാഹുൽ, ഓവർസിയർ അനൂപ് രാജ്, എ.ഐ.ടി.എ.രൂപ രാജപ്പൻ, ഷിബി പോൾ. വി.ഇ. ഒ.ബേബി മോൾ, ഉന്നതി പ്രമോട്ടർ കെ.സുമ എന്നിവർ പങ്കെടുത്തു