rod

കോലഞ്ചേരി: നവീകരിച്ച മഴുവന്നൂർ പഞ്ചായത്തിലെ എമ്പ്രാമഠം പോക്കാട്ട് റോഡ് പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി. പി.കെ. ബേബി, തമ്പി ഗണേശൻ, പി.പി. തമ്പി, എൽദോ വർഗീസ്, എം.വി. ഗീവർഗീസ്, എം.സി. ജോർജ്, പി.എസ്. ഗിരിജ എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ മുടക്കിയാണ് നവീകരണം പൂർത്തിയാക്കിയത്.