mrd
കുമ്പളത്ത് ശക്തമായ മഴയിൽ തകർന്ന വീട്

മരട്: ശക്തമായ മഴയിൽ കുമ്പളം പഞ്ചായത്ത് ഒന്നാംവാർഡിൽ നൂറ്കണ്ണിയിൽ കുഞ്ഞമ്മ കാർത്തികേയന്റെ വീട് തകർന്നുവീണു. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന മകൻ ബൈജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല.