nda

ആലുവ: സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷമായി എൻ.ഡി.എ മാറിയെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. എൻ.ഡി.എ നോർത്ത് ജില്ലാ നേതൃയോഗം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സംസ്ഥാനത്ത് വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റും എൻ.ഡി.എ ചെയർമാനുമായ എം.എ. ബ്രഹ്മരാജ് അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി. ബിനു, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.കെ. ഭസിത്കുമാർ, എം.എം. ഉല്ലാസ്‌കുമാർ, മേഖല വൈസ് പ്രസിഡന്റ് എൻ. പി ശങ്കരൻകുട്ടി, നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ട്രഷറർ ആന്റണി ജോസഫ്, ജില്ലാ പ്രസിഡന്റ് ജോർജ് ഷൈൻ, ഘടകക്ഷി നേതാക്കളായ സി. സുചിന്ദ്രൻ, സുരേഷ് കടുപ്പത്ത്, സി.ആർ. ലെനിൻ, സനിൽകുമാർ, പി.എസ്. ജയരാജ്, പി.കെ. വേണു, എൻ.കെ. സജീവ്, ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.