കാലടി: എ.പി.ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി ഇന്റർസോൺ വനിത വോളിബാൾ ചാമ്പ്യൻഷിപ്പ് കാലടി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ആരംഭിച്ചു. ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കേരളത്തിലെ ഏറ്റവും മികച്ച 12 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.