p-rajeev

ആലുവ: കളമശേരി മണ്ഡലത്തിൽ മന്ത്രി പി. രാജീവ് നടപ്പിലാക്കുന്ന സൗജന്യ ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂർ എരമം തച്ചൻതുരുത്ത് വീട്ടിൽ പരേതനായ അഷ്‌റഫിന്റെ ഭാര്യ സൗദക്ക് നിർമ്മിച്ച 'സ്നേഹവീട്' ന്റെ താക്കോൽദാനം മന്ത്രി പി. രാജീവ് നിർവഹിച്ചു.പദ്ധതിപ്രകാരം ഇതുവരെ 22 വീടുകൾ നിർമ്മിച്ചതായി അദ്ദേഹം പറഞ്ഞു. കളമശ്ശേരി മണ്ഡലത്തിൽ താമസിക്കുന്ന വിധവകൾക്കാണ് വീട് നൽകുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവ്വഹണം. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തും. ഒരാൾക്ക് എട്ട് ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വീടുനിർമ്മാണം. 500 ച. അടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്.