പള്ളുരുത്തി: ഇടക്കൊച്ചി പ്രഭാകരൻ സ്മാരക പുരസ്ക്കാരം കാഥിക തൊടിയൂർ വസന്തകുമാരിക്ക് സമ്മാനിക്കും. 25000 രൂപയും ഉപഹാരവുമാണ് അവാർഡ്. അഞ്ചു പതിറ്റാണ്ടായി കഥാപ്രസംഗ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസ്റ്റാണ്. 2002 ൽ കേരള സംഗീത നാടക അക്കാഡമിയുടെ അവാർഡുനേടി. കേരളത്തിലും വിദേശങ്ങളിലുമായി 7500 വേദികളിൽ കഥ പറഞ്ഞു. അനാർക്കലി, മോണ്ടിക്രിസ്റ്റോ തുടങ്ങിയവ ശ്രദ്ധേയമായ കഥകളാണ്.

നവംബർ 8ന് ഇടക്കൊച്ചി വലിയകുളം കുട്ടിക്കൃഷ്ണൻവൈദ്യർ സ്റ്റേജിൽ നടക്കുന്ന ഇടക്കൊച്ചി പ്രഭാകരൻ അനുസ്മരണം സ്നേഹസാന്ദ്രം 2025 പരിപാടിയിൽ കെ.ജെ. മാക്സി എം.എൽ.എ അവാർഡ് സമ്മാനിക്കും. 20 കലാപ്രതിഭകളെ ആദരിക്കും. പരേതയായ രാജമ്മ പ്രഭാകരന്റെ സ്മരണയ്ക്കായി 20 അമ്മമാർക്ക് മുണ്ടുംനേര്യതും നൽകും.

സമ്മേളനം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജോൺ ഫെർണാണ്ടസ് അനുസ്മരണം നടത്തും. സംവിധായകൻ തരുൺമൂർത്തി മുഖ്യാതിഥിയാകും. ദീപശിഖാ പ്രയാണം. ക്ലാസിക്കൽ ഡാൻസ്, മോഹിനിയാട്ടം, തിരുവാതിര. കഥാപ്രസംഗങ്ങൾ എന്നിവയുണ്ടാകും.

കെ.എം. ധർമ്മൻ, വി.കെ. പ്രകാശൻ, വിജയൻ മാവുങ്കൽ, പീറ്റർ ജോസ്, ഇടക്കൊച്ചി സലിംകുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.