പള്ളുരുത്തി: പെരുമ്പടപ്പ് 17-ാം ഡിവിഷനിൽ പകൽവീട് കെട്ടിടം മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി.എൻ. രഞ്ജിത് അദ്ധ്യക്ഷനായി. എ. ശ്രീജിത്ത്, ലൈലാദാസ്, ജീജ ടെൻസൻ, ഫാ. ആന്റണി വലിയവീട്ടിൽ, എം.എസ്. ശോഭിതൻ, കെ.പി. മണിലാൽ, എ.എം. ഷെരീഫ്, എൻ.ഇ. അലക്സാണ്ടർ, അനിൽ ആനന്ദൻ, മാധുരി കുഞ്ഞുമോൻ, എ. അരുൺകുമാർ, മൈലോത്ത് റോക്കി എന്നിവർ പങ്കെടുത്തു.