sndp-pooyapilli-

പറവൂർ: എസ്.എൻ.ഡി.പി യോഗം പൂയപ്പിള്ളി ശാഖയിലെ ഗുരുദേവക്ഷേത്രത്തിന്റെ പതിനാറാമത് പ്രതിഷ്ഠാദിനം ആഘോഷിച്ചു. മഹോത്സവ സമ്മേളനം പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷനായി. യോഗം ഡയറക്ടർമാരായ എം.പി. ബിനു, പി.എസ്. ജയരാജ്, ഡി. ബാബു, മേഖലാ കൺവീനർ വി.എൻ. നാഗേഷ്, ശാഖാ സെക്രട്ടറി സി.കെ. പൊന്നൻ, പി.എസ്. രാജീവ്, ധന്യാ ബാബു, എ.കെ. സന്തോഷ്, പി.എസ്. സീത, അമ്പിളി അജിത്കുമാർ, കെ.സി. പ്രസാദ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ്പ്,വിധവപെൻഷൻ, വാർദ്ധക്യകാല പെൻഷൻ എന്നിവ വിതരണം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. സുസ്മി മണി, പി.ഡി. അജയൻ, അനഘ ദിനേശൻ, ദിപിൻകുമാർ എന്നിവരെ ആദരിച്ചു. തുടർന്ന് നടന്ന കലാസന്ധ്യ ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു.