mathil

കോതമംഗലം: ശക്തമായ മഴയെ തുടർന്ന് പല്ലാരിമംഗലം കുടമുണ്ടയിൽ വീടിന് സമീപത്തെ മതിലും കിണറും തകർന്നു. കുന്നുംപുറത്ത് ശശിയുടേതാണ് മതിലും കിണറും. മതിൽ അൻപത് അടിയോളം നീളത്തിൽ തകർന്നിട്ടുണ്ട്. കിണർ പകുതിയോളം മൂടിപോയി. നഷ്ടപരിഹാരത്തിനായി ശശി അധികൃതർക്ക് അപേഷ നൽകി.