
ആലുവ: ഹോട്ടലിന് മുന്നിൽ ഇറക്കി വച്ച മിൽമയുടെ പാലും തൈരും മോഷണം പോയി. സെന്റ് മേരീസ് സ്‌കൂളിന് മുന്നിൽ പ്രവർത്തിക്കുന്ന അന്നപൂർണ്ണ ഹോട്ടലിലെ നാലുപാക്കറ്റ് പാലും തൈരുമാണ് ഇന്നലെ പുലർച്ചെ അഞ്ചരയോടെ എടുത്തു കൊണ്ടുപോയത്.
വിതരണക്കാരൻ എണ്ണം കുറച്ചതാണെന്ന് ഉടമകൾ കരുതിയിരിക്കുകയായിരുന്നു. സംശയത്തെ തുടർന്ന് സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷണം അറിഞ്ഞത്. ദിവസവും ചായകുടിക്കാൻ വരുന്ന ഒരു തമിഴ്നാട് സ്വദേശിയാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.