പറവൂർ: ഏഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു. പ്രായം 18-55 വയസ്. വിമുക്തഭടന്മാർക്കും സർക്കാർ, സ്വകാര്യ ആശുപത്രികളിലും, സ്വകാര്യ സ്ഥാപനങ്ങളിലും സമാന ജോലി ചെയ്തിട്ടുള്ളവർക്കും മുൻഗണന. താല്പര്യമുള്ളവർ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10.30ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം.