കൊച്ചി​: 887 ഗ്രാം കഞ്ചാവുമായി മലപ്പുറം തെക്കുംകുളുംബ പഴമാലൂർ കോഴി​ക്കാരുവട്ടി​ൽ അബ്ദുൾ സാലി​ (21) എറണാകുളം നോർത്ത് പൊലീസി​ന്റെ പി​ടി​യി​ലായി​. കലൂർ പൊറ്റക്കുഴി റോഡ് കൈപ്പിള്ളി ലൈൻ റോഡിന്റെ സമീപത്തു നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങി​യത്. സബ്ബ് ഇൻസ്‌പെക്ടർമാരായ പ്രദീപ് പി., ഉണ്ണി പി.എൽ., സി.പി.ഒ അരുൺ.കെ, ഷെജീർ, ഡ്രൈവർ സി,പി.ഒ ഹരികൃഷ്ണൻ എന്നിവരുൾപ്പെട്ട സംഘമാണ് പരി​ശോധന നടത്തി​യത്.