പള്ളുരുത്തി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്മെന്റ് നിലപാടിനെതിരെ മൗലികാവകാശങ്ങളും ഭരണഘടനയും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളുരുത്തി വെളിയിൽ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻ്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, നേതാക്കളായ എ.കെ. സജീവൻ, എം.കെ. അബ്ദുൾ ജലീൽ, ആൽവിൻ സേവ്യർ, രേഖ ശ്രീജേഷ്, പി.എം. നിസാമുദ്ദീൻ, റോക്കി ജിബിൻ, കെ.ആർ. പ്രതീഷ്, കെ. സുരേഷ്, എൻ.ഇ. അലക്സാണ്ടർ, പി.കെ. ഷിഫാസ്, പി.ആർ. ആദർശ്, നിതിൻ കുര്യൻ, പി.എ. ദിനു, എം.ആർ. സുർജിത്ത് എന്നിവർ സംസാരിച്ചു.