tlc

മൂവാറ്റുപുഴ : മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ രണ്ടാർ ഇ.എം.എസ്.ലൈബ്രറി , കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി എന്നിവരുടെ സഹകരണത്തോടെ കിഴക്കേക്കര ഈസ്റ്റ് ഹൈസ്കൂളിൽ നവംബർ എട്ടിന് നടത്തുന്ന സർഗോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം വാർഡ് കൗൺസിലർ മേരികുട്ടി ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സമിതി കൺവീനർ ആർ.രാജീവ് സ്വാഗതം പറഞ്ഞു. താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണി പദ്ധതി വിശദീകരണം നടത്തി. സംസ്ഥാനകൗൺസിൽ അംഗം ജയകുമാർ ചെങ്ങമനാട് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ഭാരവാഹികളായി വാർഡ് കൗൺസിലർ ഷീബ ( മുഖ്യരക്ഷധാകാരി ) , ഇ. കെ. ശിവരാജൻ,ജയകുമാർ ചെങ്ങമനാട് , ആർ.രാജീവ്, വിജയകുമാരി വി.വി., ലാലു എൻ.ജി. (രക്ഷാധികാരികൾ), കെ.മോഹനൻ ( ചെയർമാൻ), തിലകരാജ് മൂവാറ്റുപുഴ ( കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.