rahul-accident-death

പറവൂർ: സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാനെത്തിയ യുവാവ് തൂമ്പുംകുഴിൽ വീണ് മരിച്ചു. ചേരാനല്ലൂർ വിഷ്ണുപുരം തുണ്ടിപ്പറമ്പിൽ മുരളിയുടെയും ദീപയുടെയും ഏകമകൻ രാഹുലാണ് (26) മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സുഹൃത്തുക്കളോടൊപ്പം പിഴല - ചെറിയ കടമക്കുടി നേവി പാലത്തിന് സമീപം പുഴയിൽ കുളിക്കാനെത്തിയത്. രാഹുൽ മത്സ്യക്കെട്ടിന്റെ ഇടയിലൂടെ നടക്കുമ്പോൾ ശക്തമായ ഒഴുക്കുള്ള തൂമ്പും കുഴിയിൽ വീണ് കാണാതായി. ഫയർഫോഴ്സിന്റെ സ്കൂബ ടീം രാത്രി പത്ത് വരെ പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇന്നലെ രാവിലെ ആരംഭിച്ച തിരച്ചിലിൽ ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.