കിഴക്കമ്പലം: മുൻ ഭരണസമിതികളിലുണ്ടായിരുന്ന 13 വനിതകളെയും പുതുമുഖങ്ങളേയും രംഗത്തിറക്കി ട്വന്റി 20 കിഴക്കമ്പലത്ത് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. കിഴക്കമ്പലം പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇന്ന് തുടക്കമാകും. ചിരപരിചിതരായവരെ മുൻനിറുത്തി ഭരണത്തുടർച്ചയാണ് ലക്ഷ്യം.
നിലവിലുള്ള പ്രസിഡന്റ് മിനി രതീഷ് (ചൂരക്കോട് വെസ്റ്റ്), വൈസ് പ്രസിഡന്റ് ജിൻസി അജി (പഴങ്ങനാട്), മേരി ഏലിയാസ് (കാരുകുളം), ദീപ ജേക്കബ് (ഞാറള്ളൂർ), അമ്പിളി ടി. വിജിൽ (പൊയ്യക്കുന്നം), ഷീബ ജോർജ് (പഴങ്ങനാട്), ലിന്റ ആന്റണി (താമരച്ചാൽ), ജിബി മത്തായി (പുക്കാട്ടുപടി നോർത്ത്) എന്നിവർ നിലവിലുള്ള ഭരണസമിതി അംഗങ്ങളാണ്. ചിന്നമ്മ പൗലോസ് (മാക്കിനീക്കര), പ്രസീത എൽദോ (കുന്നത്തുകുടി), രാധാമണി ധരണീന്ദ്രൻ (മാളേയ്ക്കമോളം) എന്നിവർ ആദ്യഭരണസമിതിയിൽ ഉണ്ടായിരുന്നവരുമാണ്. ഇവരെല്ലാം മത്സരരംഗത്തുണ്ടാകും.
കിഴക്കമ്പലം പഞ്ചായത്തിലെ മറ്റ് സ്ഥാനാർത്ഥികൾ: അമ്പുനാട് (1) പ്രീതി കെ.ജി, മലയിടംതുരുത്ത് (2) ബീന ജോസഫ്, കാവുങ്ങപറമ്പ് (5) ടി.എസ്. സുജിതമോൾ, ചേലക്കുളം (6) കെ.എൻ. പ്രതിമ, കുമ്മനോട് (7) ഇ.ആർ. രാജൻ, ചൂരക്കോട് (8) ജോബി മാത്യു, പ്രസീല എൽദോ (11) കുന്നത്തുകുടി, വിലങ്ങ് (12) അമ്പിളി വിജിൽ, പൊയ്യക്കുന്നം (13) ബിനി ബിജു, കിഴക്കമ്പലം (14) ജിൻസി അജി, കാനാമ്പുറം (19) രാജു കെ.വി, പൂക്കാട്ടുപടി (21) എം.എം .റഹിം.
വാഴക്കുഴം ബ്ളോക്ക് ചേലക്കുളം ഡിവിഷനിൽ നിലവിൽ കിഴക്കമ്പലം പഞ്ചായത്ത് അംഗമായ നിഷ അലിയാർ മത്സരിക്കും. കിഴക്കമ്പലം ബ്ളോക്ക് ഡിവിഷനിൽ മറിയാമ്മ ജോണും പുക്കാട്ടുപടിയിൽ പി.എം. അസ്മയും ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിൽ സജന നസീറും മത്സരിക്കും.