കാക്കനാട്: കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത എയർ ഹോണുകൾ തകർത്ത മണ്ണുമാന്തി യന്ത്രത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. കഴിഞ്ഞദിവസം കമ്മട്ടിപ്പാടത്തും പശ്ചിമകൊച്ചിയിലും നിരോധിത ഹോണുകൾ നശിപ്പിക്കാൻ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രത്തിനാണ് 2000 രൂപ പിഴ അടക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്.