കോതമംഗലം: വിട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി പൊലീസ് പിടിയിൽ. ഇന്നലെ വൈകിട്ട് പുതുപ്പാടി വാഴാട്ടിൽ ഏലിയാമ്മയുടെ (82) 1.5 പവൻ തൂക്കമുള്ള മാലയാണ് പൊട്ടിച്ചത്. മുറ്റത്തിന് സമീപം പാമ്പുണ്ടെന്നും പറഞ്ഞ് അത് കാണിച്ച് കൊടുക്കാനെന്ന വ്യാജേന മുറ്റത്തേക്ക് വിളിച്ചിറക്കിയ ശേഷം ഇയാൾ മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടയിൽ വീണ ഏലിയാമ്മ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.