v

കൊച്ചി: റാപ് ഗായകൻ വേടനെതിരെ (ഹിരൺദാസ് മുരളി) ലൈംഗികാതിക്രമ പരാതി നൽകിയ യുവതി, തന്നെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് പൊലീസിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് സി. പ്രതീപ്‌കുമാർ സർക്കാരിന്റെ വിശദീകരണം തേടി. ഇന്ന് വീണ്ടും പരിഗണിക്കും.

യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതി പൊലീസിന് കൈമാറിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത എറണാകുളം സെൻട്രൽ പൊലീസ് മൊഴി നൽകാനെത്താൻ ഹ‌ർജിക്കാരിക്ക് നോട്ടീസ് നൽകി. ഇത് തന്നെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുപോകാൻ ഇടയാക്കുമെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് ഹർജിക്കാരിയുടെ ആവശ്യം. മൊഴി നൽകാനായി വിളിക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും സ്ത്രീകൾക്ക് അതിൽ നിന്ന് നിയമപരമായ സംരക്ഷണമുണ്ടെന്ന് യുവതി വാദിക്കുന്നു.