കൊച്ചി: റോട്ടറി ഡിസ്ട്രിക്‌ട് 3205 കൊച്ചിൻ സെൻട്രലിന്റെ ഗ്രീൻ ഹെൽത്ത് സമ്മിറ്റ് ആൻഡ് എക്‌സ്‌പോ പാലാരിവട്ടം ഹൈവേ ഗാർഡനിൽ 25ന് നടക്കും. എം.എൽ.എമാരായ ഉമ തോമസ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, റോട്ടറി ജില്ലാ ഗവർണർ ഡോ. ജി.എൻ. രമേശ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. പ്രൊഫ. ഡോ. ഉഷി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും. പൊതുജനങ്ങൾക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം. ഓട്ടിസം ബാധിതയായ പൂജ രമേശിന് ഹെൽത്ത് ചാമ്പ്യൻ പുരസ്‌കാരം സമ്മാനിക്കും.