th

കാലടി: നീലീശ്വരം ഗവ.എൽ.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം നവംബർ 1 ന് നടക്കും. റോജി. എം. ജോൺ എം.എൽ.എ., ഡെപ്യൂട്ടി കളക്ടർ പാർവതി ഗോപകുമാർ തുടങ്ങിയവർ സമാപന ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുമെന്ന് പി.ടി.എ പ്രസിഡന്റ് കരിഷ്മ സന്തോഷ് പറഞ്ഞു. ടി.എൽ. പ്രദീപ് (ചെയർമാൻ), ഹെഡ്മിസ്ട്രസ് കെ.വി.ലില്ലി (ജനറൽ കൺവീനർ), ബാബുജി (ട്രഷറർ) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സമ്പൂർണ കമ്പ്യൂട്ടർ വത്കണമാണ് ലക്ഷ്യമിട്ട് 8 മുറികൾ സ്മാർട്ട് ക്ലാസുമാറികളാക്കി മാറ്റും. ന്നത്. ഒരു ക്ലാസ് റൂമിന് ഒരു ലക്ഷം ചെലവു പ്രതീക്ഷിക്കുന്നു.

1 മുതൽ 4 വരെ രണ്ട് ഡിവിഷനുകളാണ് പ്രവർത്തിക്കുന്നത്. പ്രീ-പ്രൈമറി വിഭാഗത്തിൽ ഓരോ ഡിവിഷനും നിലവിലുണ്ട്. 200 ഓളം കുട്ടികൾ പഠിക്കുന്നു.