കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയുടെ നേതൃത്വത്തിൽ യു.എൻ ദിനം നാളെ വൈകിട്ട് ഏഴിന് രവിപുരം മേഴ്സി ഹോട്ടലിൽ ആഘോഷിക്കും. മുൻ ഇന്ത്യൻ നയതന്ത്രപ്രതിനിധി ടി.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുമെന്ന് മീഡിയ സെക്രട്ടറി കുമ്പളം രവി അറിയിച്ചു. ലയൺസ് ഗവർണർ കെ.ബി. ഷൈൻകുമാർ അദ്ധ്യക്ഷനാകും.