കാലടി: എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഇന്റർസോൺ വനിതാ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഫിസാറ്റ് അങ്കമാലി ജേതാക്കളായി. ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയെയാണ് ഫിസാറ്റ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ.എം.എസ് മുരളി ട്രോഫികൾ വിതരണം ചെയ്തു.