കൊച്ചി: ജപ്പാനിലെ ഷിമാനെ സർവകലാശാലയിലെ ഭൗമശാസ്ത്രവകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.എ.എസ്. ശിൽപയും കുസാറ്റ് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ.ടി. രതീഷ്‌കുമാറും ഉൾപ്പെട്ട സംഘത്തിന് ജപ്പാൻ സയൻസ് ആൻഡ് ടെക്‌നോളജി ഏജൻസിയുടെ (ജെ.എസ്.ടി) സകുറാ സയൻസ് എക്‌സ്‌ചേഞ്ച് ഗ്രാന്റ്.
പദ്ധതിയുടെ ഭാഗമായി ഡോ. രതീഷ്‌കുമാർ നയിക്കുന്ന കുസാറ്റ് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് വകുപ്പിലെ ആറ് ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾ 28 വരെ ഷിമാനെ സർവകലാശാല സന്ദർശിക്കും.
മറൈൻ ജിയോളജി വകുപ്പ് വിദ്യാർത്ഥികളായ അനഖ എസ്, ഫ്‌ലോഗൻ ബേസിൽ, വീണ ജി.പ്രകാശ്, മറൈൻ ജിയോഫിസിക്‌സ് വകുപ്പ് വിദ്യാർത്ഥികളായ സഫ്‌ന. പി, സാൻട്ര വർഗീസ്, അലൻ അഗസ്റ്റിൻ എന്നിവരാണ് ഈ പദ്ധതിയുടെ ഭാഗമാവുക.