കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഈക്വൽ ഓപ്പർച്ച്യൂണിറ്റി സെൽ (ഇ.ഒ.സി) നടപ്പാക്കുന്ന 'ഏൺ വൈൽ യൂ ലേൺ" പദ്ധതിക്ക് പ്രധാന കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സാമ്പത്തികസഹായം ലഭിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അദ്ധ്യക്ഷനായ യോഗത്തിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ സി.ടി.ഒ ഡോ. ജോജി പി. ജോയ് മുഖ്യാതിഥിയായി.
മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് നൽകുന്ന 75,000 രൂപയുടെ ചെക്ക് വൈസ് ചാൻസലർ വിതരണം ചെയ്തു.
വാട്ടർ അതോറിട്ടിയുമായി ചേർന്ന് ഭൂഗർഭ പൈപ്പുകൾ കണ്ടെത്താനുള്ള മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച വിദ്യാർത്ഥികൾക്ക് നാലുലക്ഷം രൂപ ലഭിക്കും.
കുസാറ്റ് രജിസ്ട്രാർ ഡോ. എ.യു. അരുൺ, സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ. ഫിനാൻസ് ഓഫീസർ ഗിരീഷ് കുമാർ, ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് അംഗം ജോജി പി. ജോയ്, ഡോ. മീരാ പ്രതാപൻ, ഡോ. ബീന ജോൺ എന്നിവർ പങ്കെടുത്തു.