1
ചിത്രം

പള്ളുരുത്തി: കൊച്ചി നഗരസഭയുടെ ജനകീയസൂത്രണ പദ്ധതിയിൽനിന്ന് ഫണ്ട് ചെലവഴിച്ച് പള്ളുരുത്തി കച്ചേരിപ്പടിയിൽ നിർമ്മാണം പൂർത്തിയാക്കിയ ടർഫിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് മേയർ എം. അനിൽകുമാർ നിർവഹിക്കും. പള്ളുരുത്തിയുടെ കായികമേഖലയ്ക്ക് മുന്നേറ്റമാകുംവിധം 19-ാം ഡിവിഷനിലാണ് ടർഫ് നിർമ്മിച്ചിരിക്കുന്നത്. പള്ളുരുത്തി കച്ചേരിപ്പടി ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനോദ്ഘാടനവും നടത്തും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ മുഖ്യാതിഥിയാകും. കൗൺസിലർ പി.ആർ. രചന സംസാരിക്കും.