ksie-
ഏലൂർ കെ.എസ്.ഐ.ഇ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുമുന്നിൽ നടന്ന പ്രതിഷേധസമരം ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. ഷിബു സംസാരിക്കുന്നു

കളമശേരി: കെ.എസ്.ഐ.ഇ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനിലെ തൊഴിലാളികളുടെ ബോണസ് തർക്കം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ്, ഐ.എൻ.ടി.യു.സി, എസ്.ടി.യു യൂണിയനുകളുടെ നേതൃത്വത്തിൽ കമ്പനിഗേറ്റിൽ പ്രതിഷേധസമരം നടത്തി. നേതാക്കളായ പി.എം. അലി, സനോജ് മോഹൻ, കെ.എസ്. ഷിബു, കെ. എ. പരീത് നാസർ, കെ.വി. സുജേഷ്, സുമേഷ് എന്നിവർ സംസാരിച്ചു.

മന്ത്രി പി. രാജീവ് വിഷയത്തിൽ അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.